സഹീറും മടങ്ങുന്നു. ഇനി ഐ.പി.എല്‍ കളിക്കില്ല

  • Post category:news
  • Reading time:1 min read
You are currently viewing സഹീറും മടങ്ങുന്നു. ഇനി ഐ.പി.എല്‍ കളിക്കില്ല

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാള്‍ എന്നല്ല, ബൗളര്‍ എന്ന് തന്നെ പറയാം സഹീര്‍ഖാനെ. വേഗത, സ്വിങ്, കൃത്യത , ഒരു ഫാസ്റ്റ് ബൗളര്‍ക്ക് വേണ്ട എല്ലാ ചേരുവകളും സഹീറില്‍ ഉണ്ടായിരുന്നു.പുതിയ പന്തിലും പഴയ പന്തിലും ഏതു സാഹചര്യത്തിലായാലും സഹീര്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഒരു താരമായിരുന്നു.

2011 ലോകകപ്പ് വിജയത്തിലെ പ്രധാനിയായി – പക്ഷേ അനവസരത്തിലെ പരിക്കുകള്‍ സഹീറിന്റെ കളിക്ക് തടസമായി. നിലവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകനും കൂടിയായ സഹീറിന്റെ അവസാനത്തെ ഐ.പി.എല്‍ ലീഗ് കൂടിയായിരുന്നു ഇത്.

0Shares