സരോജ് പാണ്ഡേക്ക് ചുട്ടമറുപടിയുമായി പാര്‍ട്ടി സെക്രട്ടറി; സി.പി.എം പ്രവര്‍ത്തകരുടെ രോമത്തില്‍ പോലും മുറിവേല്‍പിക്കാന്‍ കഴിയില്ലെന്ന് കോടിയേരി

  • Post category:news
  • Reading time:1 min read
You are currently viewing സരോജ് പാണ്ഡേക്ക് ചുട്ടമറുപടിയുമായി പാര്‍ട്ടി സെക്രട്ടറി; സി.പി.എം പ്രവര്‍ത്തകരുടെ രോമത്തില്‍ പോലും മുറിവേല്‍പിക്കാന്‍ കഴിയില്ലെന്ന് കോടിയേരി

തിരുവനന്തപുരം: വീട്ടില്‍ കയറി സി.പി.എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേക്ക് ചുട്ടമറുപടിയുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ ആര്‍.എസ്.എസിന് കഴിയില്ലെന്നും കലാപത്തിനുളള ആഹ്വാനമാണ് ബി.ജെ.പി നേതാക്കള്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. അതിനാല്‍ കലാപത്തിനുള്ള ആഹ്വാനം നടത്തിയ സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്നും കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെതിരേയും കേരള ജനതയ്‌ക്കെതിരേയും തുടര്‍ച്ചായയ അധിക്ഷേപങ്ങളാണ് ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ നടത്തുന്നത്. കുമ്മനവും അമിത് ഷായും നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്രയുടെ മറവിലാണ് കേരളത്തിനെതിരായ പ്രകോപനവും കലാപാഹ്വാനങ്ങളും ബി.ജെ.പി നേതാക്കള്‍ നടത്തുന്നത്.

0Shares