സച്ചിന്റെ റെക്കോര്‍ഡുകള്‍ തനിക്കൊരു സ്വപ്‌നം മാത്രം – കൊഹ്‌ലി

  • Post category:news
  • Reading time:1 min read
You are currently viewing സച്ചിന്റെ റെക്കോര്‍ഡുകള്‍ തനിക്കൊരു സ്വപ്‌നം മാത്രം – കൊഹ്‌ലി


പുണെ: ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെപ്പോലെ 20 വര്‍ഷം നീണ്ട വിജയകരമായ കരിയര്‍ തനിക്കുണ്ടാകില്ലെന്നും സച്ചിന്റെ 200 ടെസ്റ്റുകളും 100 രാജ്യാന്തര സെഞ്ച്വറികളും എന്ന റെക്കോഡ് തനിക്ക് ഒരു സ്വപ്നം മാത്രമായിരിക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്ലി പറഞ്ഞു. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ നാസര്‍ ഹുസൈനുമായി ടെലിവിഷന്‍ പരിപാടിക്കിടെ നടത്തിയ അഭിമുഖത്തിലാണ് കൊഹ്ലി സച്ചിനെപ്പോലെ നീണ്ട കരിയര്‍ തനിക്കുണ്ടാകില്ലെന്നു വ്യക്തമാക്കിയത.്


കൊഹ്ലി ക്രിക്കറ്റിലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണെന്നു നാസര്‍ ഹുസൈന്‍ പ്രശംസിച്ചിരുന്നു. ലയണല്‍ മെസ്സിയെക്കാളും തനിക്ക് പ്രചോദനമായത് റൊണാള്‍ഡോയാണെന്ന് കോഹ്‌ലി മുമ്പ് പറഞ്ഞിരുന്നു,ക്രിക്കറ്റില്‍ കോഹ്‌ലിയും റൊണാഡോയെപ്പോലെ സ്വപ്രയത്‌നം കൊണ്ട് കരിയറില്‍ വിജയം നേടിയ വ്യക്തിയാണെന്ന് നാസര്‍ ഹുസ്സൈന്‍ അഭിപ്രായപ്പെട്ടു.


28 കാരനായ കൊഹ്ലി സച്ചിന്‍ സൃഷ്ടിച്ച പല റെക്കോഡുകളും തകര്‍ക്കുമെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു.ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ഏകദിനത്തില്‍ കൊഹ്ലി 27 ഏകദിന സെഞ്ച്വറി കുറിച്ചിരുന്നു. ഇതോടെ സച്ചിന്‍ ഏകദിനത്തില്‍ പിന്തുടര്‍ന്നു നേടിയ 17 സെഞ്ചുറികളുടെ റെക്കോഡിനൊപ്പം കൊഹ്ലിയും എത്തിയിരുന്നു.

0Shares