ശ്രീലങ്കയില്‍ ഭീകരതാവളത്തില്‍ ഏറ്റുമുട്ടല്‍; ചാവേറുകളായ മൂന്ന് ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ചു; 6 കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ശ്രീലങ്കയില്‍ ഭീകരതാവളത്തില്‍ ഏറ്റുമുട്ടല്‍; ചാവേറുകളായ മൂന്ന് ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ചു; 6 കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു

കൊളംബൊ: ശ്രീലങ്കയില്‍ അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്ത് ഇന്ന് രാവിലെ മുതല്‍ നടന്ന ഏറ്റുമുട്ടലില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആറ് ഭീകരരും 9 സിവിലിയന്‍സുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ 6 പേര്‍ കുട്ടികളാണെന്ന് മേജര്‍ ജനറല്‍ അരുണ ജയശേഖര പറഞ്ഞു. സ്‌ഫോടക വസ്തുശേഖരമുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിനിടെ ചാവേറുകളായ മൂന്ന് ഭീകരര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

മറ്റുള്ളവര്‍ വെടിവെയ്പിലാണ് മരിച്ചത്. മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സിവിലിയന്‍സിന് ഭീകരരുമായുള്ള ബന്ധം പരിശോധിച്ച് വരികയാണെന്ന് ശ്രീലങ്കന്‍ സൈന്യം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ എന്‍.ടി.ജെയുടെ പ്രമുഖനായ മുഹമ്മദ് നിയാസ് എന്നയാളും ഉണ്ടായിരുന്നതായി സൈന്യം പറഞ്ഞു. ഇയാള്‍ ഈസ്റ്റര്‍ ദിന ആക്രമണങ്ങള്‍ക്ക് നേതൃത്വം വഹിച്ച സഹ്‌റാന്‍ ഹാഷിമിന്‍റെ ബന്ധുവാണ്. ഭീകരര്‍ രാജ്യത്ത് തുടര്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഭീഷണി കണക്കിലെടുത്ത വന്‍ പരിശോധനയാണ് നടത്തുന്നത്. രാജ്യത്തെ എല്ലാ വീടുകളും പരിശോധനാ വിധേയമാക്കുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു.

0Shares