
ന്യൂഡൽഹി: കേന്ദ്ര ടൂറിസം സഹകരണ മന്ത്രിയായി ചുമതലയേറ്റ അൽഫോൺസ് കണ്ണന്താനത്തിന്റെ അവസ്ഥയെ എന്ത് പേരിട്ട് വിളിക്കണം എന്ന് ആലോചിക്കുകയാണ് മലയാളികൾ. ട്രോളുകളിൽ തരംഗമായ മന്ത്രി വീണ്ടും അബദ്ധത്തിൽ ചെന്ന് ചാടിയ വാർത്തകളാണ് ഒടുവിൽ പുറത്തുവരുന്നത്. കേന്ദ്രസർക്കാരിന്റെ സ്വച്ഛ ഹി സേവ പരിപാടിയുടെ ഭാഗമായുള്ള ശുദ്ധീകരണ ക്യാംപയിനിൽ ഉദ്ഘാടനം ചെയ്യാനായി ഇന്ത്യ ഗേറ്റ് പുൽത്തകിയിലെത്തിയ മന്ത്രിയെ കാത്തിരുന്നത് ഒരു മാലിന്യം പോലുമില്ലാത്ത ക്ളീൻ ആയ പുൽത്തകിടി.

ഒടുവിൽ, മന്ത്രിയ്ക്ക് പെറുക്കാൻ ചവറെത്തിക്കാൻ വളണ്ടിയർമാരുടെ നെട്ടോട്ടമായിരുന്നു.ഒടുവിൽ ചവറുകൾ സംഘടിപ്പിക്കാൻ സംഘാടകർക്കായി.സംഘാടകർ വിതറിയ ചവറുകൾ പെറുക്കി കുട്ടയിലിട്ട ശേഷം മന്തി ഉദ്ഘാടനം നടത്തി മടങ്ങി. വോളണ്ടിയർമാരും കോളജ് കുട്ടികളുമാണ് മന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനായി കൂടുതലായി എത്തിയത്. ദേശീയ മാധ്യമങ്ങളും ഫോട്ടോഗ്രാഫർമാരും ഇവിടെ എത്തിയിരുന്നു. അതുകൊണ്ടു തന്നെ ദേശീയ അടക്കം മന്ത്രിയാണ് താരം.
