
ഭാരം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് ഉത്തമമാണ്. പൈനാപ്പിള്‍ ശീലമാക്കുന്നത് കണ്ണുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍-സി, മാംഗനീസ്-പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും കണ്ണുകളിലെ കോശങ്ങള്‍ നശിക്കുന്നതിനെ ചെറുക്കും. ഇത് കാഴ്ച സംബന്ധമായ പ്രശ്നങ്ങളില്‍ ആശ്വാസമേകും.
പൈനാപ്പിള്‍ കഴിക്കുന്നതിന്റെ ആറു ഗുണങ്ങള്‍ ഏതൊക്കെയെന്ന് അറിയാം.
*പൈനാപ്പിളിള് വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കൂട്ടാന്‍ ഇത് സഹായിക്കും.
*പൈനാപ്പിള്‍ വെള്ളത്തില്‍ നിന്നും ലഭിയ്ക്കുന്ന ബ്രോമലിന് ക്യാന്‍സറിനെ ചെറുക്കാനുള്ള ശേഷിയുണ്ട്. ദഹനം ശരിയായി നടക്കാന്‍ പൈനാപ്പിള്‍ വെള്ളം സഹായിക്കും.
*പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീത്തിലെ വൈറസുകളേയും ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളേയും പ്രതിരോധിക്കാന്‍ സഹായിക്കും.
*പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുകയും ചുമ, കഫം എന്നിവ അകറ്റാന്‍ സഹായിക്കും.
*പ്രകൃതിദത്ത മധുരവും പോഷക മൂല്യങ്ങളും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഭാരം കുറയ്ക്കാന്‍ പൈനാപ്പിള്‍ ഉത്തമമായ ആഹാരമാണ്.
*മുഖക്കുരു, കാലുകളിലെ വിണ്ടുകീറല്‍, ചുണ്ട് വിണ്ടുകീറല്‍, നഖം വിണ്ടുകീറലും, പൊട്ടലും എന്നിവ നിയന്ത്രിക്കാന്‍ പൈനാപ്പിളിനാവും.
കൃഷി
ഒമ്പത് മീറ്റര്‍ നീളത്തിലും 90 സെ.മീ. (3 അടി) വീതിയിലും ചെറിയ ആഴത്തിലും (അര അടി) ഉള്ള ഒരു ചാലില്രണ്ട് വരിയായി 60 ചെടി നടാം. അത്തരം മൂന്നു ചാലുകള്‍ വീട്ടുവളപ്പില്‍ ഒരുഭാഗത്ത് ഒതുക്കി എടുക്കുകയാണെങ്കില്‍ 180 ചെടി നടാം. ചെടികള്‍ ശരിയായിനോക്കിയാല് നാല് അംഗങ്ങളുടെ ഒരു കുടുംബത്തിന്റെ ആവശ്യത്തിന് ധാരാളംമതിയാകും. വളരെയധികം പോഷകമൂല്യമുള്ള പൈനാപ്പിള്‍ കീടനാശിനി പ്രയോഗമില്ലാതെതന്നെ നമ്മുടെ വീട്ടുവളപ്പില്‍ വിജയപ്രദമായി കൃഷി ചെയ്യാം.
ജലസേചനസൗകര്യമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പൈനാപ്പിള്‍ കൃഷിചെയ്യാം. തൃശ്ശൂര്‍ നഗരത്തില്‍നിന്ന് 10 കിലോ മീറ്റര്‍ മാത്രം ദൂരമുള്ളവെള്ളാനിക്കരയിലെ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരപൈനാപ്പിള് ഗവേഷണ കേന്ദ്രത്തില്‍ ക്യൂ, മൗറീഷ്യസ് എന്നീ പൈനാപ്പിള്ഇനങ്ങളുടെ വിവിധ തരത്തിലുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമാണ്.
