ശബരിമല കര്‍മ്മസമിതിയുടെ തലപ്പത്തുള്ളത് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും കെ.എസ് രാധാകൃഷ്ണനും; ഹർത്താൽ ദിനത്തിലെ നാശനഷ്ടങ്ങൾക്ക് പരിഹാരമാകണമെങ്കിൽ ഇവരിൽ നിന്നും പണം ഈടാക്കണം; ഹൈക്കോടതി നോട്ടീസ് അയച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല കര്‍മ്മസമിതിയുടെ തലപ്പത്തുള്ളത് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും കെ.എസ് രാധാകൃഷ്ണനും; ഹർത്താൽ ദിനത്തിലെ നാശനഷ്ടങ്ങൾക്ക് പരിഹാരമാകണമെങ്കിൽ ഇവരിൽ നിന്നും പണം ഈടാക്കണം; ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ശബരിമല കര്‍മ്മസമിതി ആഹ്വനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതലും സ്വകാര്യ മുതലുകളും തല്ലിപൊളിച്ച സംഭവവത്തില്‍ നഷ്ടപരിഹാര തുക ബിജെപി-സംഘപരിവാര്‍ നേതാക്കളില്‍ നിന്നു തന്നെ ഈടാക്കണമെന്ന ആവശ്യം ശക്തം. ഈ ആവശ്യമുന്നയിച്ച് ഹൈകോടതിയെത്തിയ ഹർജിയിൽ കോടതി ശബരിമല കര്‍മ്മസമിതി നേതാക്കൾക്ക് നോട്ടീസ് അയച്ചു. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍, കെ.എസ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്.ശബരിമല കര്‍മ്മസമിതി നേതാക്കളിൽ പ്രധാനികളാണ് ടി.പി സെന്‍കുമാറും കെ.എസ് രാധാകൃഷ്ണനും. ഇവർ ആർ.എസ്.എസ് – ബി. ജെ.പിക്കുവേണ്ടി പ്രവർത്തിക്കുകയാണ്. അതിനാലാണ് ശബരിമല കര്‍മ്മസമിതിയുടെ തലപ്പത്ത് ഇവരെ നിയോഗിച്ചിട്ടുള്ളത്. എന്നാൽ ശബരിമല കര്‍മ്മസമിതിയെ നിയന്ത്രിക്കുന്നത് കേരളത്തിലെയും കേന്ദ്രത്തിലെയും ആർ.എസ്.എസ് നേതാക്കളാണ്. അതുകൊണ്ടുതന്നെ ബി.ജെ.പിക്കും, ആര്‍.എസ്‌.എസിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

0Shares