തവാങ്: അരുണാചരല്‍പ്രദേശില്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് ആറു ഉദ്യോഗസ്ഥര്‍ മരിച്ചു. ഇന്ത്യ ചൈനാ അതിര്‍ത്തിയ്ക്ക് സമീപം തവാങില്‍ വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ആറു ഉദ്യോഗസ്ഥരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ എം.ഐ 17 വി 5 എന്ന ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്.
നിത്യവും ചെയ്യാറുള്ള പരിശീലന പറക്കലിനിടയാണ് അപകടം. എന്തെങ്കിലും തകരാറു സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുവാനായാണ് പരിശീലനം നടത്തിയത്. രാവിലെ പറന്നുയരുന്നതിനിടേ തീപിടിക്കുകയായിരുന്നു. സംഭവത്തില്‍ വ്യോമസേന ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
