വിവാഹസംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 24 പേർ മരിച്ചു; നിരവധി പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing വിവാഹസംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 24 പേർ മരിച്ചു; നിരവധി പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ഭോപ്പാല്‍: വിവാഹസംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 24 പേർ മരിച്ചു. നിരവധി പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. മധ്യപ്രദേശിലെ സിധി ജില്ലയില്‍ അമേലിയയിലെ സോണെ നദിയിലേക്കാണ് വിവാഹം സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞത്. ചൊവ്വാഴ്ച രാത്രി 10 ന് ആയിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ വാൻ പാലത്തില്‍നിന്നും നദിയിലേക്ക് പതിക്കുകയായിരുന്നു.

സിംഗരൗലിയില്‍നിന്നും സിധിയിലേക്ക് പോകുകയായിരുന്ന വിവാഹ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. സംഘത്തിൽ 45 പേർ ഉണ്ടായിരുന്നതായാണ് വിവരം. മരിച്ചവരുടെ കുടുംബത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു.

0Shares