വിവാദങ്ങള്‍ ഒഴിയാതെ ‘സര്‍ക്കാര്‍’; എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ തിയറ്ററുകള്‍ ആക്രമിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വിവാദങ്ങള്‍ ഒഴിയാതെ ‘സര്‍ക്കാര്‍’; എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ തിയറ്ററുകള്‍ ആക്രമിച്ചു

ചെന്നൈ: തമിഴ് താരം വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമായ സര്‍ക്കാരിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് തമിഴ്നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ വിജയുടെ കട്ടൗട്ടുകളും ഫ്ളക്സുകളും തീയേറ്ററിന് മുന്നില്‍ നിന്ന് നീക്കം ചെയ്യുകയും പലയിടങ്ങളിലും സെക്കന്റ്ഷോ റദ്ദാക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ സിനിമയില്‍ നിലവിലെ ഭരണകക്ഷിയായ എ.ഐ.ഡി.എം.കെ യെ അധിക്ഷേപിക്കുന്ന വിധത്തിലുള്ളതാണെന്നും അത് നീക്കം ചെയ്യണമെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് എ.ഐ.ഡി.എം.കെ മന്ത്രിമാരും രംഗത്തെത്തിയിരുന്നു. അന്തരിച്ച മുന്‍മുഖ്യ മന്ത്രി ജയലളിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്നും പാര്‍ട്ടി അംഗങ്ങള്‍ ആരോപിച്ചു. മിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പഴയ പേര് കോമളവല്ലി എന്നാണെന്നും ചിത്രത്തിലെ രംഗം ജയലളിതയെ ഉദ്ദേശിച്ചുളളതാണെന്നുമാണ് അണ്ണാഡിഎംകെ വാദിക്കുന്നത്.സര്‍ക്കാര്‍ സിനിമയിലെ ‘ഒരുവിരല്‍ പുരട്ചി’ എന്ന ഗാനത്തിലെ ഒരു രംഗമാണ് എ.ഐ.ഡി.എം.കെയെ പ്രകോപിപ്പിച്ചത്. ജയലളിതാ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. സമാനമായ രീതിയില്‍ ഗാനരംഗത്തില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കത്തിക്കുന്ന രംഗമുണ്ട് എ.ഐ.ഡി.എം.കെ ആരോപിച്ചു. വിവാദത്തിനിടെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് സര്‍ക്കാര്‍ തിയറ്ററുകളില്‍ കുതിപ്പ് തുടരുന്നത്. രണ്ട് ദിവസം കൊണ്ട് തന്നെ സിനിമ നൂറ് കോടി ക്ലബ്ബിലെത്തിക്കഴിഞ്ഞു. ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 30.5 കോടിയാണ്. ആദ്യദിനത്തെ ആകെ കളക്ഷനാകട്ടെ 47 കോടിക്ക് മേലെയാണ്. കേരളത്തില്‍ നിന്നും സര്‍ക്കാര്‍ ആദ്യത്തെ ദിവസം 6.6 കോടി നേടി. ഇന്ത്യയിലും വിദേശത്തുമായി 3400 തിയറ്ററുകളിലാണ് സര്‍ക്കാര്‍ റിലീസ് ചെയ്തത്.

0Shares