വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് വി.എസ്.സുനില്‍ കുമാര്‍

  • Post category:news
  • Reading time:1 min read
You are currently viewing വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് വി.എസ്.സുനില്‍ കുമാര്‍

തൃശൂര്‍: യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നട അടച്ച സംഭവത്തില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് സ്ത്രികള്‍ ശബരിമലയില്‍ പ്രവേശിച്ചത്. ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് എന്തധികാരമാണുള്ളത്. ദേവസ്വം ബോര്‍ഡ് ഇടപെട്ട് തന്ത്രിയെ മാറ്റണം. ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് ഏകാഭിപ്രായമാണെന്നും വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. അതേസമയം തന്ത്രിയോട് വിശദീകരണം തേടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പ്രതികരിച്ചിട്ടുണ്ട്.

0Shares