വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പലരും സമീപിച്ചു; വെളിപ്പെടുത്തലുമായി നടി ഗായത്രി

  • Post category:news
  • Reading time:1 min read
You are currently viewing വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പലരും സമീപിച്ചു; വെളിപ്പെടുത്തലുമായി നടി ഗായത്രി

സിനിമയില്‍ മീടു നടക്കുന്നുവെന്ന ആരോപണങ്ങള്‍ കെട്ടടങ്ങുമ്പോള്‍ വീണ്ടും സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് നടി ഗായത്രി സുരേഷ്. വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് താന്‍ മറുപടി നല്‍കാറില്ലെന്നും ഗായത്രി വെളിപ്പെടുത്തി. ഗായത്രിയുടെ വാക്കുകളിങ്ങനെ:

“കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല. ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുന്നതാണ് നല്ലത്.” ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കണമെന്നാണ് ഗായത്രി പറയുന്നത്.

0Shares