വിഗ്രഹമായി മോദി; മീററ്റില്‍ മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing വിഗ്രഹമായി മോദി; മീററ്റില്‍ മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു

മീററ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രിയുടെ അനുയായിയും കടുത്ത ആരാധകനുമായ ജെ.പി സിങാണ് മീററ്റിലെ സര്‍ധന പ്രദേശത്ത് ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങുന്നത്. മുന്‍പ് മോദി ഭക്തര്‍ നരേന്ദ്രമോദിയുടെ പേരില്‍ ഗുജറാത്തില്‍ ക്ഷേത്രം പണിതിരുന്നു. തന്റെ പേരില്‍ ക്ഷേത്രം നിര്‍മിച്ചെന്ന വാര്‍ത്ത ഞെട്ടിച്ചെന്ന് ആയിരുന്നു അന്ന് പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇന്ന് പ്രധാനമന്ത്രി ഇതുവരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

ജലസേചന വകുപ്പില്‍ നിന്ന് അസിസ്റ്റന്റ് എന്‍ജിനീയറായി വിരമിച്ച സിങ് ഇതിനായി അഞ്ച് ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിന് പുറമെ 100 അടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കാനും സിങിന് പദ്ധതിയുണ്ട്. മോദിക്ക് രാജ്യത്തോടുള്ള സ്നേഹം തന്നെ ആവേശഭരിതനാക്കുന്നു എന്ന് സിംഗ് വ്യക്തമാക്കുന്നു.

0Shares