വാഹനാപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട യുവാവിന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തലയ്ക്ക് താങ്ങായി വെച്ചത് അറ്റുപോയ കാല്‍

  • Post category:news
  • Reading time:1 min read
You are currently viewing വാഹനാപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട യുവാവിന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തലയ്ക്ക് താങ്ങായി വെച്ചത് അറ്റുപോയ കാല്‍

ലഖ്‌നൗ: അപകടത്തില്‍ അറ്റ കാല്‍ തലയ്ക്ക് താങ്ങായി വെച്ച് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. ഉത്തര്‍ പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളേജിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവംുണ്ടായത്. വാഹനാപകടത്തില്‍ കാല്‍ നഷ്ടപപ്പെട്ട യുവാവിനാണ് ഇത് നേരിടേണ്ടി വന്നത്. ഘനശ്യാം(25) എന്ന യുവായിനാണ് ഈ ദുരനുഭവം ഉണ്ടായത്.

‘വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ ആരും തയ്യാറായില്ല. രണ്ടുമണിക്കൂറിനു ശേഷം സമീപത്തെ ചന്തയില്‍നിന്ന് തലയിണ വാങ്ങിക്കൊണ്ടു വരികയായിരുന്നു’. അതിനു ശേഷമാണ് മുറിച്ചുമാറ്റിയ കാല്‍ നീക്കം ചെയ്തതെന്ന് ഘനശ്യാമിന്റെ ബന്ധു ജാനകിപ്രസാദ് പറഞ്ഞു. സംഭവം പുറത്തായതോടെ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍പ്പെട്ട ഇയാള്‍ സ്‌കൂള്‍ ബസില്‍ ക്ലീനറാണ്. ഇയാള്‍ ജോലി ചെയ്യുന്ന വാഹനം ട്രക്കുമായിടിച്ചാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേഷിപ്പിക്കുകയായിരുന്നു. വാഹനാപകടത്തില്‍ അറ്റുപോയ കാലുകള്‍ അതേ രോഗിയ്ക്ക് തലയണയാക്കി വെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇരയായ യുവാവിനെ ഡിസ് ചാര്‍ജ് ചെയ്തു. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി റിപ്പോര്‍ട്ടുണ്ട്.

0Shares