വാട്‌സ് ആപ്പ് സന്ദേശം അയക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ എഫ്.ഐ.ആര്‍ ചുമത്തും.

  • Post category:news
  • Reading time:1 min read
You are currently viewing വാട്‌സ് ആപ്പ് സന്ദേശം അയക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ എഫ്.ഐ.ആര്‍ ചുമത്തും.

ന്യൂഡല്‍ഹി: വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് നിര്‍ണായകമായ ഒരു ഉത്തരവ് പുറത്ത് വിട്ട് ഉത്തര്‍പ്രദേശിലെ വരാണസി ജില്ലാ മജിസ്‌ട്രേറ്റ് കോടതി. വാട്‌സ് ആപ്പില്‍ തെറ്റിദ്ധാരണ പരത്തുന്നതോ, മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലോ ഉള്ള സന്ദേശങ്ങള്‍ പ്രചരിക്കുകയാണെങ്കല്‍, ഗ്രൂപ്പ് അഡ്മിന്‍ ആയിരിക്കും ഉത്തരവാദിയെന്ന് കോടതി വ്യക്തമാക്കി.

ഇത്തരത്തില്‍ സന്ദേശങ്ങള്‍ പരത്തിയാല്‍ ഗ്രൂപ്പ് അഡ്മിന് എതിരെ എഫ്.ഐ.ആര്‍ ചുമത്തണമെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാമെന്നും വിധിയില്‍ പറയുന്നു. അതേസമയം, നടപടികള്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകണമെന്നും വിധിയില്‍ നിര്‍ദേശമുണ്ട്.

0Shares