
വയനാട് ചുരത്തില്‍ സാഹസിക യാത്ര നടത്തിയ കാര്‍ പിടിച്ചെടുത്തു. കോഴിക്കോട് ചേവായൂരില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. കാര്‍ പേരാമ്പ്ര സ്വദേശി ഷഫീറിന്റേതാണ്. കാര്‍ ഓടിച്ചതും ഫഫീറായതിനാല് കോഴിക്കോട് ആര്.ടി.ഒ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വയനാട് താമരശ്ശേരി ചുരത്തിലുടെ കാറിന്റെ ഡിക്കിയില്‍ ഒരു കൂട്ടം യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്. ഡിക്കിയിലൂടെ കാലുകള്‍ തുറന്നിട്ടാണ് കൊടും വളവുകളിലൂടെ യാത്ര നടത്തിയത്. ഈ വാഹനത്തിന്റെ പിന്നാലെയെത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
