വനിതാ അണ്ടര്‍ 19 യൂറോ : കിരീടം മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്‌നിന്

  • Post category:news
  • Reading time:1 min read
You are currently viewing വനിതാ അണ്ടര്‍ 19 യൂറോ : കിരീടം മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്‌നിന്

സ്വിറ്റ്‌സര്‍ലാന്റെ്: വനിതാ അണ്ടര്‍ 19 യൂറോ കപ്പ് കിരീടം ഒരിക്കല്‍ കൂടി സ്വന്തമാക്കി സ്‌പെയ്ന്‍. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ജര്‍മ്മനിയെ പരാജയപ്പെടുത്തിയാണ് തങ്ങളുടെ മൂന്നാം അണ്ടര്‍ 19 യൂറോ കിരീടം സ്‌പെയിന്‍ സ്വന്തമാക്കിയത്. മറിയ ലൊമ്ബാര്‍ട്ട് 80ആം മിനുട്ടില്‍ നേടിയ ഗോളാണ് സ്‌പെയിനിന് കിരീടം നല്‍കിയത്.
സ്‌പെയിനിന്റെ തുടര്‍ച്ചയായ അഞ്ചാം യൂറോ ഫൈനലായിരുന്നു ഇത്. സെമിയില്‍ ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ചാണ് സ്‌പെയിന്‍ ഫൈനലികേക്ക് കടന്നത്. നോര്‍വേയെ തോല്പ്പിച്ചാണ് ജര്‍മ്മനി ഫൈനലിലേക്ക് എത്തിയത്.

 

0Shares