
കാനഡ: ലോകത്തിലെ ഏറ്റവും വലിയ ഹൃദയം നിങ്ങള്‍ കണ്ടിട്ടുണ്ടോ…? കാനഡയിലെ റോയല്‍ ഓന്റാറിയോ മ്യൂസിയത്തില്‍ സന്ദര്‍ശിച്ചാല്‍ ഹൃദയത്തെ കാണാം. മൂന്ന് വര്‍ഷം മുമ്പ് കരക്കടിഞ്ഞ ഒരു നീലത്തിമിംഗലത്തിന്റെതാണ് ഈ വലിയ ഹൃദയം. ഇനി വര്‍ഷങ്ങളോളം കേടുപാടുകള്‍ കൂടാതെ ഇത് സൂക്ഷിക്കാന്‍ കഴിയുമെന്നാണ് മ്യൂസിയം അധികൃതര്‍ പറയുന്നത്. ഏതാണ്ട് 180 കിലോഗ്രാം തൂക്കം വരുന്നതാണ് ഈ ഹൃദയം. 2014 ല്‍ ഭീമാകാരമായ മഞ്ഞ് കട്ടകള്‍ക്കിടയില്‍ പെട്ട് 9 തിമിംഗലങ്ങള്‍ കൂട്ടത്തോടെ മരണപ്പെട്ടിരുന്നു. അന്ന്് കാനഡയിലെ ന്യൂഫൌണ്ട്ലാന്റ്ആന്റ് ലാബ്രാഡോര് പ്രവിശ്യയില്‍ കരക്കടിഞ്ഞ ഒരു നീലത്തിമിംഗലത്തിന്റേതാണ് ഭീമാകാരമായ ഹൃദയം.

തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്ന് ഏറെപണിപ്പെട്ടാണ് മ്യൂസിയം അധികൃതര്‍ ഹൃദയത്തെ വേര്‍പെടുത്തിയെടുത്തത്. ജര്‍മ്മന്‍ വിദഗ്ധര്‍ പ്ലാസ്റ്റിനേറ്റ് ചെയ്താണ് ഈ ഹൃദയത്തെ ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കാന്‍ കഴിയുന്ന പാകത്തിലാക്കിയത്. മാത്രമല്ല ഹൃദയത്തെ പരമാവധി വര്‍ഷം സൂക്ഷിക്കാനുള്ള ശ്രമങ്ങളുടെ പണിപ്പുരയിലായിരുന്നു ഇതുവരെയും മ്യൂസിയം അധികൃതര്‍. ആദ്യമായാണ് ഇത്തരത്തില്‍ നീലത്തിമിംഗലത്തിന്റെ ഹൃദയം പ്രദര്‍ശനത്തിന് വെക്കുന്നതെന്നാണ് മ്യൂസിയം ജീവനക്കാര്‍ പറയുന്നത്. നീലത്തിമിംഗലത്തിന്റെ ഹൃദയത്തോടൊപ്പമാണ് ഇതിന്റെ അസ്ഥികൂടവും ശരീരഭാഗവും പ്രദര്‍ശിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ നാലുവരെയാണ് ഹൃദയത്തിന്റെ പ്രദര്‍ശനം.
