ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളെന്ന പേര് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന് നഷ്ടമായി. കഴിഞ്ഞവര്‍ഷത്തെ വാഹന വില്‍പ്പനയുടെ കണക്കുകള്‍ പുറത്തുവന്നതോടെ ഫോക്‌സ് വാഗണ്‍ ടൊയോട്ടയെ പിന്തള്ളി മുന്നില്‍ എത്തിയിരിക്കുന്നത്.

2016ല്‍ ഫോക്‌സ് വാഗണ്‍ 1.31 കോടി വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയപ്പോള്‍ ടൊയോട്ടോയ്ക്ക് 1.17 കോടി വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചത്. ജനറല്‍ മോട്ടോഴ്‌സ് വാഹന വില്‍പ്പനയുടെ കണക്കുകള്‍ അടുത്തയാഴ്ച പുറത്തുവിടും.