ഫ്രാന്‍സ്: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ ടെലിവിഷന്‍ അവതാരകയെ ചുംബിച്ചതിന് ടെന്നീസ് താരം മാക്സിം ഹാമോയേ സംഘാടകര്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്നും പുറത്താക്കി. ഹമോവിന്റെ പ്രവര്‍ത്തി ആക്ഷേപാര്‍ഹമാണെന്ന് സംഘാടകര്‍ പറഞ്ഞു. യൂറോസ്പോര്‍ട്ട് ചാനലിന്റെ റിപ്പോര്‍ട്ടര്‍ മാലി തോമസിനോടാണ് ഹാമോ അപമാര്യതയായി പെരുമാറിയത്. ആദ്യത്തെ ഡിഫീറ്റിനു ശേഷം ഹാമോയോടെ പ്രതികരണം എടുക്കാന്‍ എത്തിയ മാലിയുടെ തോളില്‍ കൈ ഇട്ട് ഇയാള്‍ ബലമായി ചുംബിക്കുകയായിരുന്നു.

ലോക 287ാം നമ്പര്‍ ടെന്നീസ് താരമാണ് ഹാമോ. അതേസമയം ഇത്തരത്തിലൊരു പെരുമാറ്റം ഒരു യുവ ടെന്നീസ് താരത്തില്‍ നിന്നുണ്ടായത് തികച്ചും അപഹാസ്യമാണെന്നും പ്രോഗ്രാമിനിടയില്‍ അല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും താനയാളെ അടിക്കുമായിരുന്നെന്ന് മാലി തോമസ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകയോടുള്ള മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഇയാളുടെ അംഗീകാരം എടുത്ത് കളയാന്‍ തീരുമാനിക്കുകയായിരുന്നെന്ന് റൊണാള്‍ഡ് ഗാരോസ് സ്റ്റേറ്റ്മെന്റ് പറഞ്ഞു.
https://www.youtube.com/watch?v=z6kA3XhqYhQ