ലെവല്‍ക്രോസ് മറികടക്കുന്നതിനിടയില്‍ ട്രെയിന്‍ സ്‌കൂള്‍ബസില്‍ ഇടിച്ച് 13 കുട്ടികള്‍ മരിച്ചു; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ലെവല്‍ക്രോസ് മറികടക്കുന്നതിനിടയില്‍ ട്രെയിന്‍ സ്‌കൂള്‍ബസില്‍ ഇടിച്ച് 13 കുട്ടികള്‍ മരിച്ചു; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ആളില്ലാത്ത ലെവല്‍ക്രോസ് മറികടക്കുന്നതിനിടയില്‍ ട്രെയിന്‍ സ്‌കൂള്‍ബസില്‍ ഇടിച്ച് 13 കുട്ടികള്‍ മരിച്ചു. ബസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നും ഡി.ജി.പി ഒ.പി സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഗൊരഖ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ കുശിനഗര്‍ നഗരത്തിന് സമീപം ദുധിയിലെ ലെവല്‍ക്രോസിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.ഡിവൈന്‍ പബ്‌ളിക് സ്‌കോള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ബസില്‍ ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. അപകടം നടക്കുമ്ബോള്‍ ബസില്‍ 18 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares