രാജ്യസ്‌നേഹം ബി. ജെ. പി ഞങ്ങളെ പഠിപ്പിക്കേണ്ട; മോദിയുടെ ഇന്ത്യ വിഷന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തള്ളി

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യസ്‌നേഹം ബി. ജെ. പി ഞങ്ങളെ പഠിപ്പിക്കേണ്ട; മോദിയുടെ ഇന്ത്യ വിഷന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തള്ളി


ബംഗാൾ: മോദി വിഭാവനം ചെയ്യുന്ന ഇന്ത്യ വിഷന്‍ സാര്‍ത്ഥകമാക്കുന്നതിന്റെ ഭാഗമായിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഉൾപ്പെടുന്ന സ്വാതന്ത്ര്യദിനത്തിലെ ആഘോഷങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുള്ള ഉത്തരവ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തള്ളി. സ്‌കൂളുകളില്‍ സ്വാതന്ത്ര്യദിനത്തില്‍ രാജ്യസ്‌നേഹം ജനിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കണമെന്നായിരുന്നു കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം ഉത്തരവില്‍ പറയുന്നത്.

പ്രധാനമന്ത്രിയുടെ സങ്കല്‍പ് സിദ്ധി പ്രതിജ്ഞ എടുക്കല്‍, സ്വാതന്ത്ര്യ സമരസേനാകളെ സ്മരിക്കല്‍, വിവിധ യുദ്ധങ്ങള്‍, തീവ്രവാദത്തിനെതിരായ പോരാട്ടങ്ങള്‍ സ്മരിക്കുക, ക്വിസ് മത്സരം നടത്തുക എന്നിവയാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. രാജ്യസ്‌നേഹം ബി. ജെ. പി തങ്ങളെ പഠിപ്പിക്കേണ്ടെന്ന നിലപാടാണ് മമത ബാനര്‍ജി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

0Shares