ബംഗളുരു: പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയുമെടുത്ത് തടാകത്തിലേക്ക് ചാടി 26കാരി ജീവനൊടുക്കി. ബംഗളുരുവിലെ മഗദിയിലെ കല്‍ക്കെരെ ഗ്രാമത്തിലാണ് സംഭവം. സുജാത (26), മക്കളായ നകുല്‍(6, വിശാല്‍ (4) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് അഞ്ജന മൂര്‍ത്തിയുമൊത്ത് കഴിഞ്ഞ എട്ട് വര്‍ഷമായി സുജാത വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. ആശുപത്രിയില്‍ പോകാനുണ്ടെന്ന് പറഞ്ഞ് സുജാത മക്കളെയും കൂട്ടി വീട്ടില്‍നിന്ന് ഇറങ്ങുകയായിരുന്നു. ഞായറാഴ്ച ആശുപത്രിയില്‍ പോയ സുജാത മക്കളെയും കൊണ്ട് തിരിച്ച് വന്നില്ല. മൂര്‍ത്തി സുജാതയുടെ കെല്‍ക്കെരെയിലെ വീട്ടില്‍ അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല.
ഇതിനിടിയല്‍ പ്രദേശവാസികളാണ് മൂന്ന് മൃതദേഹങ്ങള്‍ തടാകത്തില്‍ ഒഴുകി നടക്കുന്നത് കണ്ടത്. മൃതദേഹം സുജാതയുടെതും മക്കളുടെതുമാണെന്ന് പോലീസ് കണ്ടെത്തി. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മകളുടെ മരണത്തില്‍ ഭര്‍ത്താവ് മൂര്‍ത്തിയെ സംശയമില്ലെന്നും അയാള്‍ മകളെ നന്നായി നോക്കിയിരുന്നുവെന്നും സുജാതയുടെ രക്ഷിതാക്കള്‍ പറഞ്ഞതായാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് ആൺ മക്കളെയുമെടുത്ത് 26കാരി തടാകത്തിലേക്ക് ചാടി; മൂന്ന് മരണം