ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ സൈദുലജബില്‍ ഒരു വീട്ടില്‍ കഷ്ണങ്ങളായി ഫ്രിഡ്ജില്‍ ഒളിപ്പിച്ചനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷി (26)ണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ബാദല്‍ മണ്ഡലിന്റെ വീട്ടില്‍നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി വിപിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. അതേസമയം സുഹൃത്ത് ഒളിവിലാണ്.
വിപിനെ തിരക്കി സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ബന്ധുക്കള്‍ക്ക് വീട് പൂട്ടിയനിലയിലാണ് കാണപ്പെട്ടത്.
എന്നാല്‍ വീട്ടില്‍ ആളില്ലാത്ത സാഹചര്യവും സുഹൃത്തിനെ ബന്ധപ്പെടാന്‍ പറ്റാത്തതും ബന്ധുക്കളില്‍ സംശയം ജനിപ്പിക്കുകയായിരുന്നു. അതിനാല്‍ വീടും പരിസരവും നന്നായി പരിശോധിച്ചു. അതിനിടെ വീട്ടില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത് മനസ്സിലാക്കിയ ബന്ധുക്കള്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തു കയറൂകയും വീട് പരിശോധിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഫ്രിഡ്ജില്‍ ഒളിപ്പിച്ചനിലയില്‍ വിപിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ബന്ധുക്കളാണ് മൃതദേഹം കണ്ടത്