മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ടം വ​ർ​ദ്ധിക്കുന്നു; ഒളിച്ചോടുന്നവരെ കാത്ത് ജാമ്യമില്ലാ വകുപ്പും ജയിലും ഒരുക്കി പോ​ലീ​സ്; തീരുമാനം കണ്ണൂര്‍ ജി​ല്ലാ ജ​ഡ്ജി​യും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു​ള്ള യോ​ഗ​ത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ടം വ​ർ​ദ്ധിക്കുന്നു; ഒളിച്ചോടുന്നവരെ കാത്ത് ജാമ്യമില്ലാ വകുപ്പും ജയിലും ഒരുക്കി പോ​ലീ​സ്; തീരുമാനം കണ്ണൂര്‍ ജി​ല്ലാ ജ​ഡ്ജി​യും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു​ള്ള യോ​ഗ​ത്തില്‍

പുതിയ കാമുകനെ കിട്ടുമ്പോള്‍ മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടു​ന്ന​വരെ കാത്തിരിക്കുന്നത് ജയില്‍. കണ്ണൂര്‍ ജില്ലയിലാണ് ഇത്തരത്തില്‍ ഒരു ശിക്ഷ കാത്തിരിക്കുന്നത്. ജില്ലയില്‍ മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ടം വ​ർ​ദ്ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യ​മം ക​ർ​ശ​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​യ​ത്.

ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന കുട്ടികള്‍ ഒറ്റപ്പെടുമെന്നതിനാല്‍ അവരുടെ സം​ര​ക്ഷ​ണ​ത്തി​നാ​ണ് പോ​ലീ​സിന്‍റെ ഈ ഇ​ട​പെ​ട​ൽ. കണ്ണൂര്‍ ജി​ല്ലാ ജ​ഡ്ജി​യും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു​ള്ള യോ​ഗ​ത്തി​ലാ​ണ് നടപടിക്ക് തീ​രു​മാ​നം. കുട്ടികളുടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്​ട് പ്ര​കാ​രം, ഒ​ളി​ച്ചോ​ട്ട​ക്കാ​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചുമത്തി കേ​സെ​ടു​ക്കും.

0Shares