ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ബിരുദ യോഗ്യത സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിടണമെന്ന വിവരാവകാശ അപേക്ഷകന് നീരജിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ട് കേന്ദ്ര വിവരാവകാശ കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചു. പ്രധാനമന്ത്രി ബി.എ പാസ്സായ 1978ല്‍ അതേ പരീക്ഷ പാസായ മറ്റു വിദ്യാര്‍ത്ഥികളുടെ പേരും വിവരങ്ങളും പരിശോധിക്കാന്‍ ഡല്‍ഹി സര്‍വകലാശാല അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ച് നീരജ് നല്കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

1978 ല്‍ മോദി ബി.എ പാസ്സായെന്നും അതിന്റെ തൊട്ടടുത്ത വര്‍ഷം അദ്ദേഹത്തിനു ബിരുദം നല്‍കിയെന്നും ഡല്‍ഹി സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ കാര്യങ്ങള്‍ പുറത്തു വിടുന്നതിനെതിരെ ഡല്‍ഹി സര്‍വകലാശാല നിലപാട് എടുത്തതിനെ തുടര്‍ന്നാണ് നീരജ് കേന്ദ്ര കമ്മിറ്റിയെ സമീപിച്ചത്. പ്രധാനമന്ത്രിയുടെ ബിരുദ യോഗ്യത സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടിയാണ് ആദ്യം സംശയമുന്നയിച്ച് ആരോപണങ്ങള്‍ക്ക് തുടക്കമിട്ടതും.