മുസ്ലീം യുവതിയെ പ്രണയിച്ച യുവാവിനെ വെടിവെച്ച് കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing മുസ്ലീം യുവതിയെ പ്രണയിച്ച യുവാവിനെ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹി മഹേന്ദ്ര പാര്‍ക്ക് സ്വദേശിയായ അങ്കിത് എന്ന യുവാവിനെ അജ്ഞാത സംഘം വെടിവെച്ചു കൊന്നത്. എന്നാല്‍ അങ്കിതുമായി പ്രണയത്തിലായിരുന്ന മുസ്ലിം യുവതിയുടെ സഹോദരനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അങ്കിതിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അങ്കിത് പന്ത്രണ്ട് വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായിരുന്നെന്നും അങ്കിതിന്റെ സഹോദരി പറഞ്ഞു. അങ്കിതുമായുള്ള വിവാഹത്തിന് യുവതിയുടെ മാതാപിതക്കള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ലെന്നും എന്നാല്‍ സഹോദരന്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നെന്നും ഇതിനാലാണ് കൊലപാതകമെന്നും അങ്കിതിന്റെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കൊലപാതകികളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും കൊലയ്ക്ക് പിന്നിലുള്ള കാരണത്തെ പറ്റി വ്യക്തത ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അങ്കിതുമായി പ്രണയത്തിലായിരുന്ന യുവതിയുടെ ബന്ധുക്കളാണ് എന്നാരോപണം അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

0Shares