മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വി.വി പ്രഭാകരൻ രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ശനിയാഴ്ച്ച

  • Post category:news
  • Reading time:1 min read
You are currently viewing മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വി.വി പ്രഭാകരൻ രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ശനിയാഴ്ച്ച

കാസർകോട്: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ചാനൽ ആർ.ബി എഡിറ്റർ ഇൻ ചീഫുമായ വി.വി പ്രഭാകരൻ രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ശനിയാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് കാസർകോട് പ്രസ് ക്ലബ് ഹാളിൽ വെച്ച് നടക്കും. ഓർമ്മകൾ ചിലമ്പിടുമ്പോൾ (ഓർമക്കുറിപ്പുകൾ), അപ്പുപ്പൻ കരയുന്നു( കഥാസമാഹാരം) എന്നി രണ്ട് പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. ചടങ്ങിൽ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

0Shares