മുതിര്‍ന്ന ചലച്ചിത്ര അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുതിര്‍ന്ന ചലച്ചിത്ര അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി (90) അന്തരിച്ചു. ഇന്ന് രാവിലെ 12 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ചൈന്നൈ ബസന്ത് നഗറില്‍. കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറും ആര്‍ട്ടിസ്റ്റുമായിരുന്നു. ആകാശവാണിയില്‍ നിന്നുമാണ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. എം ടി. വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ‘പഞ്ചാഗ്‌നി’യിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഈ പുഴയും കടന്ന്, തൂവല്‍ക്കൊട്ടാരം, ഉദ്യാനപാലകന്‍, പിറവി, വാസ്തുഹാര, നാലുകെട്ട്, കളിയൂഞ്ഞാല്‍, വിസ്മയം, പട്ടാഭിഷേകം, പൊന്തന്മാട, സാഗരം സാക്ഷി, ‘വിഷ്ണു’, അനന്തഭദ്രം, വിസ്മയത്തുമ്പത്ത്, മല്ലുസിങ്, സന്തോഷ് ശിവന്റെ ബിഫോര്‍ ദ റെയിന്‍സ്, എന്ന ഹിന്ദി ചിത്രം.കന്നട ചിത്രം സംസ്‌കാര, മണിരത്‌നം ചിത്രം കന്നത്തില്‍ മുത്തമിട്ടാല്‍എന്നു തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മധുമോഹന്റെ സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇരുപതോളം ചിത്രങ്ങളിലും അത്ര തന്നെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വള്ളുവനാടന്‍ ഭാഷ സംസാരിക്കുന്ന അമ്മയായും മുത്തശ്ശിയായും മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടിയ അഭിനേത്രിയായിരുന്നു ലക്ഷ്മി കൃഷ്ണമൂര്‍ത്തി. വേറിട്ട സംഭാഷണ ശൈലികൊണ്ടും മുന്നിട്ട് നിന്ന നടിയായിരുന്നു. മക്കള്‍:അരുണ്‍, സന്ധ്യ

0Shares