മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സംസ്ഥാന കന്നഡഗീതം ആലപിക്കുന്നതിനിടെ ച്യുയിംഗം ചവച്ചു; ഐ.എ.എസ്. പ്രൊബേഷണറി ഉദ്യോഗസ്ഥ പ്രീതി ഗലോട്ടിന് കിട്ടിയത് എട്ടിന്റെ പണി

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സംസ്ഥാന കന്നഡഗീതം ആലപിക്കുന്നതിനിടെ ച്യുയിംഗം ചവച്ചു; ഐ.എ.എസ്. പ്രൊബേഷണറി ഉദ്യോഗസ്ഥ പ്രീതി ഗലോട്ടിന് കിട്ടിയത് എട്ടിന്റെ പണി

ബെംഗലൂരു: മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സംസ്ഥാന കന്നഡഗീതം ആലപിക്കുന്നതിനിടെ ച്യുയിംഗം ചവച്ച ഐ.എ.എസ്. പ്രൊബേഷണറി ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍. ഏഴു ദിവസത്തിനകം മറുപടി നല്‍കാനും ചീഫ് സെക്രട്ടറി കെ രത്‌നപ്രഭ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞദിവസം തുമക്കൂരുവില്‍ നടന്ന മുഖ്യമന്ത്രി സിദ്ദരാമയുടെ നവ കര്‍ണാടക നിര്‍മാണ യാത്രാസമ്മേളനത്തില്‍ ച്യുയിംഗം ചവച്ച ഉദ്യോഗസ്ഥ പ്രീതി ഗലോട്ടിനെയാണ് സസ്പെന്‍ഡുചെയ്തത്.

മന്ത്രിമാരായ ആഞ്ജനേയ, ടി.ബി ജയചന്ദ്ര അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. ഉദ്യോഗസ്ഥ ച്യുയിംഗം ചവയ്ക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. 2016 ലെ ഐ.എ.എസ് ബാച്ചില്‍ പുറത്തിറങ്ങിയ ഉദ്യോഗസ്ഥയാണ്.

0Shares