
ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെതിരെ ആഞ്ഞടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. മുന്‍പ് താന്‍ പറഞ്ഞ മറുപടിയില്‍ പരിഹാസം കടന്നുവന്നതില്‍ ഖേദം പ്രകടിപ്പിച്ചത് കുമ്മനം തനിക്കെതിരെ ഉന്നയിച്ച ആക്ഷേപനങ്ങള് അംഗീകരിച്ചുകൊണ്ടല്ലെന്ന തുടക്കത്തോടെയാണ് കടകംപള്ളി ഫേസ്ബുക്കില്‍ വിമര്‍ശനക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.
ഫുഡ് കോര്‍പ്പറേഷനിലെ ജോലി രാജി വച്ച് കുമ്മനം തുടക്കമിട്ടത് പൊതുപ്രവര്ത്തനത്തിനല്ലെന്നം മറിച്ച് വര്‍ഗീയ പ്രചാരണത്തിനാണെന്നും കടകംപള്ളി പറയുന്നു. ആ സമയത്ത് അധ്യാപകനായിരുന്ന താന്‍ പിന്നീട് ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുകയായിരുന്നു. മാറാട് കലാപം ആളിക്കത്തിക്കാന്‍ കുമ്മനം നടത്തിയ ശ്രമം ആരും മറന്നിട്ടില്ലെന്ന് മന്ത്രി ആരോപിച്ചു.

നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞു പഴക്കം താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കാര്‍ക്കും തന്നെയാണ്. സഹകരണ ബാങ്കില്‍ എനിക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്നും അത് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നുമുള്ള ഉണ്ടായില്ലാ വെടി ഉന്നയിച്ചത് താങ്കളുടെ പാര്ട്ടിക്കാരന് തന്നെയാണല്ലോ. അതിന്റെ സത്യാവസ്ഥ താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കാര്‍ക്കും ബോധ്യപ്പെട്ടത് കൊണ്ടാകാം ഇപ്പോഴത് മിണ്ടാത്തത്?
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് കൊടുത്തത് താങ്കളുടെ സംഘടനയില്പെട്ട സ്ത്രീകള്‍ ആണെന്ന് ലോകം അറിഞ്ഞതാണ്. പ്രേരണാകുമാരി അടക്കമുള്ളവരുടെ ബിജെപി ബന്ധം തുറന്നുപറയാന്‍ ആര്‍ജവം ഇല്ലാത്തത് എന്തുകൊണ്ടാണ് ? – കടകംപള്ളി ചോദിക്കുന്നു.
https://www.facebook.com/kadakampally/posts/2675542045824042?__xts__[0]=68.ARDlcbG1XuMtrYHCdicceqPiRF5V8OQNWoEj6EGtFB2JX3Gnlj5GAlfqpfLOw641JGCSwhfMzaQcupHO97qzADYnSA6cP2T6W6XUJCYcfQIF59Za65pL8vNJSdQWNZ6dtp2-qR-i0tV1Z3kBa9uLppiTZ5mC2iPni6ULduDI-G0FyrDajWgaF0ca8a8CzDM3G8FS81B2rwUgNPS13Ao9orpCw2wqv7V1_ltCP_Ggn8TPsgpy1-O5Dww1a-pQfKcbSYGdQqcwJtR9IPUaLnX2Ch3GnaTs-ynBILijhRxZ4EKF2hLwTIAq4ggnV6Yf9KWurEzSUNVYw37zw2R5KXSGmA&__tn__=-R
