ചെന്നൈ: പോക്കിരിരാജ, കാസിനോവ എന്നി രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചതാണേലും തമിഴ് സിനിമകളിൽ നിറസാന്നിധ്യമായിരുന്ന ശ്രിയ ശരണ്‍ എന്ന നായികയെ നമുക്കെല്ലാവർക്കും അറിയാം. രണ്ട് ചിത്രങ്ങളിലാണെങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ശ്രിയ ശരണ്‍. തെന്നിന്ത്യന്‍ സിനിമകളിൽ നിറസാനിധ്യമായിരുന്ന ശ്രയ പെട്ടന്നാണ് നാംപോലും അറിയാതെ സിനിമകളിൽനിന്നും മാറിനിന്നത്.
2018 മാർച്ചിൽ റഷ്യന്‍ ടെന്നീസ് താരവും ബിസിനസ്സുകാരനുമായ അന്ദ്രേ കൊഷീവിന്‍ഡറെ വിവാഹം ചെയ്തതോടെയാണ് ശ്രയയുടെ അപ്രതീക്ഷിത പിന്മാറ്റം. സിനിമയിൽ നിന്ന് മാത്രമല്ല താരം സോഷ്യൽ മീഡിയകളിൽനിന്നും മാറിനിന്നു. ശ്രയയുടേത് രഹസ്യവിവാഹമായിരുന്നു. വിവാഹം എവെവിടെവച്ചാണെന്നുപോലും ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. അന്ധേരിയിലുളള വീട്ടില്‍വെച്ച് മാര്‍ച്ച് 12 നായിരുന്നു ശ്രിയ-ആന്ദ്രേ വിവാഹം എന്നാണ് പറയപ്പെട്ടത്.
എന്നാൽ വിവാഹം മുംബൈയില്‍ വെച്ചല്ലെന്നും മാര്‍ച്ച് 19 ന് രാജസ്ഥാനിലെ ഉദയപൂരില്‍വെച്ചാണ് നടന്നതെന്നും ശ്രിയ തന്നെ വെളിപ്പെടുത്തിയിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിനു ശേഷം ഭര്‍ത്താവുമായിട്ടുളള ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നില്ല. ഒരേയൊരു വിവാഹ ചിത്രമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചത്. താരത്തിനേയും ഭര്‍ത്താവിനേയും തിരഞ്ഞ് ആരാധകർ സോഷ്യൽ സൈറ്റുകളിൽ നോക്കിയെങ്കിലും ഗുണമുണ്ടായില്ല. ശ്രയയുടെ വിവാഹത്തെ കുറിച്ച് വീട്ടുകാരാരും അന്നേരം പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ഒരുവർഷം പിന്നിട്ടിരിക്കുന്നു. താരം റഷ്യയിലെ മോസ്ക്കോയില്‍ ഭർത്താവിനൊപ്പം സുഖമായി കഴിയുന്നു. ഇന്‍സ്റ്റഗ്രാമിൽ താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. രണ്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളിലും താരം ഒറ്റയ്ക്കാണ് എത്തിയിരിക്കുന്നത്.
ഇന്ത്യയിൽ വെച്ച് ഇരുവരുടേയും വീട്ടുകാരുടെ ഇഷ്ടത്തോടെയും സമ്മതത്തോടെയും ഹിന്ദു ആചാര പ്രകാരമാണ് വിവാഹം. മൂന്ന് വര്‍ഷത്തെ പ്രണയത്തിനെടുവിലാണ് ഇരുവരും വിവാഹിതരായി കുടുംബജീവിതത്തിലേക്ക് നീങ്ങിയത്.