ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യ എ ടീമില്‍ തിരിച്ചെത്തി. ഇഗ്ലണ്ടുമായുള്ള പരമ്പരയില്‍ യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ എ ടീമില്‍ നിന്ന് തഴയപ്പെട്ടിരുന്നു. ഇപ്പോള്‍ ഫിറ്റ്നസ് വീണ്ടെടുത്താണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ എ ടീമില്‍ സഞ്ജു തിരിച്ചെത്തിയത് .
ഇന്ത്യ എയുടെ വിക്കറ്റ് കീപ്പറായാണു സഞ്ജു കളിക്കുക. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ നാലു ചതുര് ദിന മത്സരങ്ങളാണ് ഇന്ത്യ എ ടീമിനുള്ളത്. ശ്രേയസ് അയ്യരാണ് നായകന്.
ടീം: ശ്രേയസ് അയ്യര്‍ (നായകന്), പൃഥി ഷാ, ആര്. സമര്‍ഥ്, സൂര്യകുമാര്‍ യാദവ്, ഹനുമ വിഹാരി, നിതീഷ് റാണ, സിദ്ധേഷ് ലാദ്, സഞ്ജു സാംസണ്, മായങ്ക് മര്‍കാണ്ഡെ, കെ. ഗൗതം, ക്രുണാല്‍ പാണ്ഡ്യ, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ശിവം മാവി, ഖലീല്‍ അഹമ്മദ്.