കാസര്‍കോട്: കൈരളി ബുക്സുമായി സഹകരിച്ച് മയൂര ആര്‍ട്ട് പ്രസ് ബുക്ക് ഷോപ്പ് കാസര്‍കോട്ട് മെഗാ പുസ്തകമേള സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന മേള ആഗസ്ത് മൂന്നാം വാരം വരെ തുടരും.
പുസ്തകമേളയോടൊപ്പം സംസ്കാരികോത്സവവും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാടിയില്‍ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന മേളയില്‍ സാഹിത്യ കൂട്ടായ്മകള്‍, കവി സമ്മേളനം, ആദരായനം തുടങ്ങിയവയും ഉള്പെടുത്തയിട്ടുണ്ട്. 27 ന് വെള്ളിയാഴ്ച്ച വൈകുന്നേരം നാലുമണിക്ക് പ്രശസ്ത സാഹിത്യകാരന് സി.വി ബാലകൃഷ്ണന് മേള ഉദ്ഘാടനം ചെയ്യും.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ്, ഐ.സി ഭണ്ഡാരി റോഡിലെ വെയര്‍ ഹൗസിന് സമീപമുള്ള കെട്ടിടത്തിലാണ് പുസ്തകമേള. മേളയില്‍ പുസ്തകങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കിഴിവുമുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8606905637, 9847215705
മയൂര ആര്‍ട്ട് പ്രസ് ബുക്ക് ഷോപ്പ് കൈരളി ബുക്സുമായി സഹകരിച്ച് കാസര്‍കോട്ട് മെഗാ പുസ്തകമേള സംഘടിപ്പിക്കുന്നു; വെള്ളിയാഴ്ച ആരംഭിക്കുന്ന മേള ആഗസ്ത് മൂന്നാം വാരം വരെ