
മക്കയില്‍ ഗോഡൗണുകളിലും കച്ചവട കേന്ദ്രങ്ങളിലും മോഷണം നടത്തിയവരും പോലീസ് വേഷംകെട്ടി ആളുകളില്‍ നിന്ന് പണം തട്ടിയതുമായ നാലംഗ സംഘം പിടിയില്‍. മക്ക പോലീസ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് അല്ഗാമിദിയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ മൂന്ന് പേര് സൗദി പൗരന്മാരും ഒരാള്‍ ഇന്ത്യക്കാരനുമാണ്.

പ്രതികള്‍ ജിദ്ദ, ത്വാഇഫ് എന്നിവിടങ്ങളില്‍ മൂന്ന് കുറ്റകൃത്യങ്ങള്‍ നടത്തിയതായി ചോദ്യം ചെയ്തപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. മോഷണം നടത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും 9,47,000 റിയാലും വാഹനവും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുമുണ്ട്. മുന്നോട്ടുള്ള നടപടികള്‍ക്കായി ഇവരെ കസ്റ്റഡിയില്‍ വച്ചിരിക്കയാണെന്നും പോലീസ് വക്താവ് വ്യക്തമാക്കി.
