ജിദ്ദ: മക്ക വികസനത്തിന് വേഗം കുട്ടന്‍ മശാഇര്‍ റോയല്‍ കമീഷന്‍ രൂപീകരിച്ചു. മക്കയിലേയും പുണ്യസ്ഥലങ്ങളായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലേയും വികസനവും തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങളും കൂടുതല്‍ മികച്ചതും കാര്യക്ഷമവുമാക്കുക, മക്കയുടെ വിശുദ്ധിയും ഔന്നത്യവും നിലനിര്‍ത്തി വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുക, തീര്‍ഥാടകര്‍ക്കുള്ള സേവനം മികച്ചതാക്കുക, എന്നിവ ലക്ഷ്യമിട്ടാണ് ‘മക്ക, മശാഇര്‍ റോയല്‍ കമീഷന്‍’ രൂപവത്കരിച്ചത്. രാജകല്‍പന പ്രകാരമാണ് ‘മശാഇര്‍ റോയല്‍ കമീഷന്‍’ രൂപീകരിക്കാന്‍ കാരണം.
ലോക മുസ്‌ലിംകളുടെ പുണ്യകേന്ദ്രം സ്ഥിതി ചെയ്യുന്ന മക്കയില്‍ സൗദി ഭരണകൂടം നല്‍കിവരുന്ന വലിയ ശ്രദ്ധയും പ്രധാന്യവുമാണ് ഇത് വ്യക്തമാക്കുന്നത്. സൗദി സ്ഥാപക ഭരണാധികാരിയായിരുന്ന അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ ഇന്നോളം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മക്കയും മശാഇറുകളും സാക്ഷ്യം വഹിച്ചത് ഒരോ ബജറ്റിലും ഭീമമായ സംഖ്യയാണ് മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തിനും അവിടെയെത്തുന്ന തീര്‍ഥാടകരുടെ സേവനത്തിനും ഭരണകൂടം നീക്കിവെക്കുന്നത്. എന്നാല്‍ വികസനപ്രവര്‍ത്തനം വേഗത്തിലാകാനുള്ള നടപടി ഇതോടെ പ്രാബല്യത്തില്‍വരും എന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.
മക്ക വികസനത്തിന് വേഗം കുട്ടന്‍ പുതിയ കമ്മീഷന്‍