
മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത യുവ പുരോഹിതനെ സ്ത്രീകളടക്കമുള്ള പ്രദേശവാസികള്‍ പിടികൂടി വിവസ്ത്രനാക്കി തല്ലിച്ചതച്ചു. വൃന്ദാവനിലെ പുരോഹിതനായ വസുദേവ് ശാസ്ത്രിയാണ് മര്‍ദനത്തിനിരയായത്. ഭഗവത് ഗീത പഠിപ്പിക്കാനെന്ന പേരില്‍ മഹാരാഷ്ട്രയില്‍നിന്നാണ് ഇയാള്‍ രണ്ടു പെണ്‍കുട്ടികളെ എത്തിച്ചത്. ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വിവരം പുറത്തറിഞ്ഞതോടെയാണ് പ്രദേശത്തെ സ്ത്രീകള്‍ പിടികൂടിയത്. ഇയാളെ തല്ലിച്ചതക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
മൂന്ന് മാസമായി രണ്ടു പെണ്‍കുട്ടികളും നേപ്പാളി കോളനിയിലാണ് കഴിയുന്നത്. ഇവരെ പുറത്തിറങ്ങാന്‍ വസുദേവ് അനുവദിച്ചിരുന്നില്ല. രക്ഷിതാക്കളോട് സംസാരിക്കുന്നതില്‍നിന്നും വിലക്കിയിരുന്നു. വസുദേവിന്റെ സാന്നിധ്യത്തില്‍ മാത്രമെ ഇവരെ മാതാപിതാക്കളോട് സംസാരിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും വീഡിയോ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതു മൂലം പെണ്‍കുട്ടികള്‍ക്ക് സംഭവത്തെ കുറിച്ച് വെളിപ്പെടുത്താന്‍ ഭയമായിരുന്നെന്നും ഇവരെ രക്ഷിക്കാന്‍ സഹായിച്ച സാമുഹിക പ്രവര്‍ത്തക പ്രതിഭ ശര്‍മ പറയുന്നു.
https://youtu.be/-hTKCLBGnYg
