ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന നുള്ളിപ്പാടിയിലെ ജനറേറ്റര്‍ മെക്കാനിക് മരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന നുള്ളിപ്പാടിയിലെ ജനറേറ്റര്‍ മെക്കാനിക് മരിച്ചു

കാസര്‍കോട്: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ജനറേറ്റര്‍ മെക്കാനിക് മരിച്ചു. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയിലെ നാരായണന്‍(75) ആണ് മരിച്ചത്. ഈമാസം 22ന് നുള്ളിപ്പാടിയില്‍ വച്ചാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന നാരായണനെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ നാരായണനെ നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെ മരിച്ചു. അണങ്കൂരില്‍ ജനറേറ്റര്‍ മെക്കാനിക്കായി നാരായണന്‍ ജോലി ചെയ്ത് വരികയായിരുന്നു. നഗരത്തിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകനായിരുന്നു. ഭാര്യ: നളിനി. മക്കള്‍: രതീശ്, മധു, ലീന. മരുമക്കള്‍: ജ്യോതി, ശുഭ, ഗണേഷന്‍. സഹോദരങ്ങള്‍: നാരായണി, ചന്തുക്കുട്ടി, കാര്‍ത്ത്യായനി, പരേതനായ കൃഷ്ണന്‍, കണ്ണന്‍.

0Shares