കൊന്നപ്പൂവ് വില്‍ക്കാനിറങ്ങിയത് വീടിൻ്റെ വാടക കൊടുക്കാന്‍; മിനി ലോറിയില്‍ നിന്ന് മരത്തടി വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing കൊന്നപ്പൂവ് വില്‍ക്കാനിറങ്ങിയത് വീടിൻ്റെ വാടക കൊടുക്കാന്‍; മിനി ലോറിയില്‍ നിന്ന് മരത്തടി വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കൊല്ലം: വഴിയരില്‍ കൊന്നപ്പൂവ് വില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥി മിനി ലോറിയില്‍ നിന്ന് മരത്തടി തെറിച്ചുവീണ് മരിച്ചു. കൊറ്റമ്പള്ളി തഴക്കുഴി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിജിതയുടെ മകന്‍ മഹേഷി(13)നാണ് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ മഹേഷ് കൊല്ലം മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വീടിൻ്റെ വാടക കൊടുക്കാനുള്ള പണം കണ്ടെത്താനായാണ് മഹേഷും കൂട്ടുകാരും കണിക്കൊന്ന ശേഖരിച്ച്‌ വില്‍പ്പന നടത്തിയത്.

വീട്ടുജോലിയും മറ്റും ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. രോഗിയായ അമ്മുമ്മക്ക് ചികിത്സക്ക് കൂടിയുള്ള പണം കണ്ടെത്താനാണ് വിദ്യാര്‍ത്ഥി കൊന്നപ്പൂവ് വില്‍ക്കാന്‍ റോഡരുകില്‍ എത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഇതേസമയം കൊന്നപ്പൂവ് വാങ്ങാനെത്തിയ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് ഈ ലോറി ഇടിച്ച്‌ പരിക്കേറ്റിരുന്നു. പന്മന സ്വദേശി ശിവപ്രസാദ് (55), ഭാര്യ അനിജ (45) എന്നിവര്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ വലിയകുളങ്ങര ദേവി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

0Shares