
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ നയിച്ച ബി.ജെ.പിയുടെ ജനരക്ഷാ യാത്രയ്ക്ക് വിരുന്നൊരുക്കാന്‍ പട്ടം സെന്‍റ്മേരീസ് സ്കൂള്‍ ഒഴിപ്പിച്ചു. മുന്നറിയിപ്പില്ലാതെ ഇറക്കിവിട്ടതോടെ വീടുകളില്‍പോകാന്‍പോലും കഴിയാതെ വിദ്യാര്‍ഥികള്‍ പെരുവഴിയിലായി. സ്കൂള്‍ മാനേജ്മെന്‍റിന്‍റെ ഒത്താശയോടെയുള്ള നടപടിക്കെതിരേ രക്ഷിതാക്കള്‍ രംഗത്തെത്തി.

ജാഥയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ സ്കൂളിലാണ് സൗകര്യം ഒരുക്കിയിരുന്നത്. സ്കൂള്‍ ഓഡിറ്റോറിയം രാവിലെ മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ കൈയേറി. ജാഥ പ്രവര്‍ത്തകര്‍ എത്തിയാല്‍ വിദ്യാര്‍ഥികള്‍ തടസമാകുമെന്നു കരുതിയാണ് ഹാജരെടുത്തശേഷം എല്ലാവരെയും ഇറക്കി വിട്ടത്.
മുന്‍കൂട്ടി അറിയിക്കാതെ ഇറക്കിവിട്ടതിനാല്‍ വിദ്യാര്‍ഥികള്‍ വാഹനംകിട്ടാതെ വലഞ്ഞു. ജാഥ വരുന്നതുകൊണ്ട് റോഡ് ഗതാഗതവും നിരോധിച്ചിരുന്നതിനാല്‍ കെ.എസ്ആര്‍.ടി.സി, പ്രൈവറ്റ് ബസുകള്‍ കിട്ടാതെ കുട്ടികള്‍ വലഞ്ഞു. പി.എം.ജി, ഉള്ളൂര്‍ എന്നിവിടങ്ങളിലേക്ക് നടന്നുപോയാണ് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ബസ് കയറിയത്. സ്കൂള്‍ മാനേജ്മെന്‍റിന്‍റെ അറിവോടെ നടന്ന നടപടിക്കെതിരേ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തി.
