
ടിപ്പു സുൽത്താനെ പ്രകീർത്തിക്കുന്ന അധ്യായങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു.

ടിപ്പുവിന്റെ ചരിത്രമുള്ള അധ്യായങ്ങൾ പാഠപുസ്തകങ്ങളിൽനിന്ന് നീക്കുന്നത് സംബന്ധിച്ച് തങ്ങൾ തീരുമാനം എടുക്കാൻ പോകുകയാണ്. ഇത്തരം കാര്യങ്ങൾ നടക്കാൻ തങ്ങൾ അനുവദിക്കില്ല. തങ്ങൾ എല്ലാം പിൻവലിക്കാൻ പോകുകയാണെന്നും യെദിയൂരപ്പ കൂട്ടിച്ചേർത്തു. അതേസമയം, സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ടിപ്പുവിന്റെ ചരിത്രത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
