ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി വേദിയാവുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ ലോകോ പ്രകാശനം ചെയ്തു. ‘ഖേലാവോ’യെന്ന പുള്ളിപ്പുലിയാണ് ടൂര്‍ണമെന്റിന്റെ ലോഗോ. ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി വിജയ് ഗോയല്‍, ടൂര്‍ണമെന്റിന്റെ സംഘാടക സമിതി ചെയര്‍മാനും എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ എന്നിവരാണ് ഈ ഭാഗ്യചിഹ്നം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

ഇന്ത്യയുടെ കായിക ചരിത്രത്തിലെ മറാക്കാനാവാത്ത ഭാഗ്യചിഹ്നമായി ഖേലാവോ മാറുമെന്ന് കായിക മന്ത്രി ഗോയല്‍ പറഞ്ഞു. 2017 ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് നടക്കുന്നത്. കൊച്ചിയും മല്‍സരങ്ങള്‍ക്കു വേദിയാവും.
