പൗരത്വ ഭേദഗതി നിയമം; താന്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നു എന്ന് വയനാട് കലക്ടര്‍ അദീല അബ്ദുല്ല

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതി നിയമം; താന്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നു എന്ന് വയനാട് കലക്ടര്‍ അദീല അബ്ദുല്ല

പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച് ബി.ജെ.പി നടത്തിയ ലഘുലേഖ വിതരണവുമായി ബന്ധപ്പെട്ട് താന്‍ സൈബര്‍ ആക്രമണത്തിനു ഇരയാകുന്നുവെന്ന് വയനാട് കലക്ടര്‍ അദീല അബ്ദുല്ല. വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചരണമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നത് കൊണ്ട് സി.എ.എയില്‍ വ്യക്തിപരമായി അഭിപ്രായം പറയുന്നില്ലെന്നും കലക്ടര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന ബി.ജെ.പി ലഘുലേഖയുമായി പ്രാദേശിക ബി.ജെ.പി നേതാക്കളോടൊപ്പം നില്‍ക്കുന്ന കലക്ടറുടെ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഈ സമൂഹത്തിലുള്ള ആശങ്ക പോലെ തന്നെ തന്‍റെ മാതാവിനടക്കം ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ മുസ്‌ലിം സ്വത്വം കൂടി പ്രശ്‌നവത്കരിക്കാനായി തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്യരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

https://www.facebook.com/wayanadWE/posts/791754341288558

0Shares