പ്രിയങ്കാ ഗാന്ധിയുടെ ഫോണും ഇസ്രയേല്‍ കമ്പനിയുടെ പെഗാസസ് ചോര്‍ത്തി; ആരോപണവുമായി കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing പ്രിയങ്കാ ഗാന്ധിയുടെ ഫോണും ഇസ്രയേല്‍ കമ്പനിയുടെ പെഗാസസ് ചോര്‍ത്തി; ആരോപണവുമായി കോണ്‍ഗ്രസ്

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോണും ഇസ്രയേല്‍ കമ്പനിയുടെ പെഗാസസ് സ്‌പൈവേര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഈ ആരോപണം ഉന്നയിച്ചത്. വിവരങ്ങള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച അറിയിപ്പ് പ്രിയങ്കയ്ക്കും വാട്‌സാപ്പില്‍നിന്ന് ലഭിച്ചിരുന്നു. മറ്റുപലര്‍ക്കും ഇത്തരത്തിലുള്ള മുന്നറിയിപ്പ് ലഭിച്ച സമയത്ത് തന്നെയായിരുന്നു ഇതെന്നും സുര്‍ജേവാല അവകാശപ്പെട്ടു.

പ്രതിപക്ഷത്തെ പല നേതാക്കളുടെയും വിവരങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന ആരോപണം കോണ്‍ഗ്രസ് വക്താവ് നേരത്തെതന്നെ ഉന്നയിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളുടെയും സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപരുടെയും വിവരങ്ങള്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് സംശയിക്കുന്നുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

പിന്നാലെയാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കയുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍. മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍, ലോക്‌സഭാ മുന്‍ എം.പി സന്തോഷ് ഭാരതീയ എന്നിവര്‍ അടക്കമുള്ള വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങളാണ് സ്‌പൈവേര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

0Shares