കൊച്ചി: ആദി ക്രിയേഷന്‍സ് കാനഡയുടെ ബാനറില്‍ അമല്‍ അറുകൊലശേരില്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ‘ഇതളുകള്‍ക്കപ്പുറം’. റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഈ ഹ്രസ്വ ചിത്രമാണ് ഇപ്പോള്‍ യൂടൂബില്‍ ഹിറ്റായിരിക്കുന്നത്. പുതുമുഖ നടിയായ കാവ്യാമാധവ് നായികയായ ഈ ചിത്രത്തിന്റെ തിരക്കഥ മിഥുന് മഹേഷിന്റെതാണ്.

ലിജോ ജോണ്‍ ഛായാഗ്രഹണവും അരുണ്‍ പി.ജി എഡിറ്റിംഗും നിര്‍വ്വഹിച്ച ഇതളുകള്ക്കപ്പുറത്തിലെ സംഗീതം ചെയ്തിരിക്കുന്നത് ജോയല്‍ ജോണ്‍സ് ആണ്. ചിത്രത്തിന്റെ നിര്‍മ്മാണം ജയശങ്കര്‍ പിള്ളയും ഡബ്ബിങും റെക്കോര്‍ഡിങ്ങും ലാല്‍ സ്റ്റുഡിയോ കൊച്ചിയുമാണ് ചെയ്തിരിക്കുന്നത്.