
ഹൈദരാബാദ്: പ്രണയം നിരസിച്ചത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായ പ്രവാലിക എന്ന യുവതിയാണ് കൊലപ്പെട്ടത്. സ്‌കൂളില്‍ വെച്ചായിരുന്നു കൊലപാതകം. മൂന്‍കൂട്ടി ആസൂത്രണം ചെയ്താണ് യുവാവ് പ്രവാലികയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു

ക്ലാസ് എടുക്കുകയായിരുന്ന പ്രവാലികയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി ശ്രീനിവാസ റാവു എല്ലാവരുടെയും മുമ്പില്‍ വെച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ പ്രവാലിക സംഭവസ്ഥലത്തു തന്നെ മരിച്ചു. പ്രവാലികയെ കൊലപ്പെടുത്തിയതിനുശേഷം വിഷം കുത്തിവെച്ച് ശ്രീനിവാസ റാവുവും ആത്മഹത്യ ചെയ്തു.ശ്രീനിവാസ റാവു പ്രവാലികയെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇയാളെ വിവാഹം കഴിക്കാന്‍ പ്രവാലികയ്ക്ക് സമ്മതമായിരുന്നില്ല. പ്രവാലികയുടെ ഒരു അകന്ന ബന്ധുകൂടിയായിരുന്നു ശ്രീനിവാസ റാവു. പ്രവാലികയെ ശ്രീനിവാസ റാവുവിന് വിവാഹം ചെയ്തു നല്‍കാന്‍ പ്രവാലികയുടെ വീട്ടുകാര്‍ക്കും താല്‍പര്യം ഇല്ലായിരുന്നു.
എന്നാല്‍ നിന്തരം ഈ ആവശ്യം പറഞ്ഞ് ശ്രീനിവാസ റാവു പെണ്‍കുട്ടിയെയും വീട്ടുകാരെയും ശല്യപ്പെടുത്തിയിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് മറ്റൊരു യുവാവുമായി വീട്ടുകാര്‍ പ്രവാലികയുടെ വിവാഹം നിശ്ചയിച്ചു. ഇതാണ് ശ്രീനിവാസ റാവു പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ കാരണമായത്.
