പ്രണയ പരാജയം; കാമുകിയുടെ പ്രതികാരം ഇപ്പടി!..

  • Post category:news
  • Reading time:1 min read
You are currently viewing പ്രണയ പരാജയം; കാമുകിയുടെ പ്രതികാരം ഇപ്പടി!..

ലണ്ടന്‍: പ്രണയം തകര്‍ന്നപ്പോള്‍ കാമുകി കാമുകനോട് പകരം വീട്ടിയത് കാമുകന്റെ 83 ലക്ഷത്തിന്റെ റേഞ്ച് റോവര്‍ കേടുവരുത്തിക്കൊണ്ട്. പ്രശസ്ത ഫുട്‌ബോളര്‍ സ്റ്റീവന്‍ കോല്‍ക്കറിനാണ് കാമുകിയില്‍ നിന്ന് ഇത്തരം ഒരു കൈയ്‌പ്പേറിയ അനുഭവം ഉണ്ടായത്. സൗന്ദര്യ പിണക്കം മൂത്ത് മൂത്ത് സ്റ്റീവനും കാമുകി ലോറന്‍ മെറിക്കും തമ്മില്‍ മാനസികമായി അകന്നിരുന്നു.


ഈ പിണക്കം അവര്‍ തമ്മിലുള്ള അകല്‍ച്ചയിലേക്ക് വഴിയൊരുക്കി. പിന്നെ ലോറന്‍ മെറിക്ക് മറ്റൊന്നും ആലോചിച്ചില്ല. സ്റ്റീവന്റെ അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ നിര്‍ത്തിയിട്ട റേഞ്ച് റോവര്‍ കാറിനോടാണ് അരിശം തീര്‍ത്തത്. കാറില്‍ ചുവന്ന പെയിന്റ് കൊണ്ട് വെണ്ടക്ക അക്ഷരത്തില്‍ ചതിയന്‍, ഹൃദയം തകര്‍ക്കുന്നവന്‍, പരമദുഷ്ടന്‍ എന്നിങ്ങനെയൊക്കെ എഴുതി വെച്ചു.


കാറിന്റെ വശങ്ങളിലും ചില്ലുകളിലും എല്ലാ ഇങ്ങനെ എഴുതി വികൃതമാക്കി.എന്തായാലും പോലീസ് ഇത് സംബന്ധിച്ച അന്വേഷണ നടപടിയുമായി മുന്നോട്ട്പോ വുകയാണ്.

0Shares