മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുകോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി കൈപ്പുറം സ്വദേശി സൈനുദ്ദീന്‍(37) എന്നയാളെ പോലീസ് അറസ്റ്റുചെയ്തു. തമിഴ് നാട്ടില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പണം കൊണ്ടുവരുമ്പോഴാണ് ഇയാള്‍ പിടിയിലായത്. കാറില്‍ പ്രത്യേക അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ആഴ്ചയും ഒന്നര കോടിയുടെ കള്ളപ്പണം മലപ്പുറത്തുനിന്ന് പിടികൂടിയിരുന്നു. ഇക്കുറി പിടികൂടിയ പണവും ഒരുവ്യക്തിക്കുവേണ്ടി കൊണ്ടുവന്നതാണെന്ന് പോലിസ് പറഞ്ഞു.
പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വെള്ളിയാഴ്ച രാത്രി കുഴല്‍പ്പണം പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റിനയച്ചു.