
വിജയ് യെ നായകനാക്കി1996ല്‍ വിക്രമന് ഒരുക്കിയ ‘പൂവേ ഉനക്കാഗ’ എന്ന സിനിമകണ്ട് ആണ് സംഗീത സോമലിംഗം എന്ന യുവതി തമിഴ് നടൻ വിജയ്യുടെ ആരാധികയാകുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം അടുത്ത ചിത്രത്തിനായി വിജയ് ചെന്നൈ ഫിലിം സിറ്റിയില്‍ എത്തിച്ചേര്‍ന്നപ്പോൾ പരിചയപ്പെടാൻ അവിടെ സംഗീതയും എത്തിയിരുന്നു. സംഗീതയും വിജയും ചെന്നൈ ഫിലിം സിറ്റിയില്‍ വെച്ച് കണ്ടു മുട്ടുകയും കുശലാന്വേഷണങ്ങള്‍ക്ക് ശേഷം പിരിയുകയും ചെയ്തു. ഇവരുടെ പേരിനോട് അന്ന് തന്നെ ഒരു ആകർഷണം തോന്നി എന്ന് വിജയ് തന്നെ പറയുന്നു.
ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത് ഗോവയിൽ വെച്ചാണ്. യു. കെയില്‍ സ്ഥിരതാമസമാക്കിയ തമിഴ് വ്യവസായ പ്രമുഖന്റെ മകളായ സംഗീത രണ്ടാം തവണ സംഗീത ചെന്നൈ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ വിജയ്യെ മാത്രമല്ല വിജയുടെ മാതാപിതാക്കളെയും കണ്ടു. വിജയ് തന്നെയാണ് തന്റെ മാതാപിതാക്കളെ കാണാനും പരിചയപ്പെടാനുമായി സംഗീതയെ വീട്ടിലേയ്ക്ക് ക്ഷണിച്ചത്.
ആ കൂടിക്കാഴ്ച്ചയാണ് ഇരുവരുടെയും ഭാവി മാറ്റി മറിച്ചത്. ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ മൊട്ടിട്ട പ്രണയം വിജയ് സംഗീതയെ അറിയിച്ചിരുന്നില്ല. മാതാപിതാക്കൾ വിവാഹമായി ആലോചിച്ചപ്പോൾ വിജയ് മനസ് തുറന്നു. 1999 ഓഗസ്റ്റ് 25ന് ഇരുവരും വിവാഹിതരായി. സഞ്ജയ്, ദിവ്യ എന്നീ രണ്ടു മക്കളുമായി അന്നത്തെ ആരാധിക സന്തുഷ്ട ജീവിതം നയിക്കുന്നു.
