തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പിക്ക് കത്ത് നല്കി.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം നിരസിച്ച വെടിക്കെട്ട് നടത്താന്‍ പോലീസ് എന്തിന് ഒത്താശ ചെയ്തു, ഇക്കാര്യത്തില്‍ പോലീസ് കമ്മീഷണര്‍ എന്തിന് പ്രത്യേക യോഗം വിളിച്ചു, വെടിക്കെട്ട് നടത്തിപ്പ് തടയാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.

അതേസമയം, പുറ്റിങ്ങല്‍ അപകടത്തില്‍ പോലീസിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും റവന്യൂ അധികൃതരുടെ വീഴ്ചയും പരിശോധിക്കണമെന്നുമായിരുന്നു അന്നത്തെ ഡിജിപി സെന്‍കുമാറിന്റെ നിലപാട്.